തൊട്ടിലില്‍ കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം; ദുരന്തമുണ്ടായത് വീട്ടില്‍ ആളില്ലാത്ത സമയത്ത്; കഴുത്തിൽ സ്പ്രിങ് കുരുങ്ങിയതിൻ്റെ അടയാളം

പത്തനംതിട്ട: തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. കോന്നിയിലാണ് നടുക്കുന്ന സംഭവം. ചെങ്ങറ സ്വദേശികളായ ഹരിദാസ് – നീതു ദമ്പതികളുടെ മകൾ ഹൃദ്യ ആണ് മരിച്ചത്. ഇളയ കുട്ടിക്ക് വേണ്ടി വീട്ടിൽ കെട്ടിയിരുന്ന തൊട്ടിലിൽ കുട്ടി കയറിയപ്പോഴാണ് അപകടം. വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് അപകടം നടന്നത്.
അച്ഛനും അമ്മയും ഇളയകുട്ടിയുമായി ആശുപത്രിയില്‍ പോയതായിരുന്നു. ഈ സമയം മുത്തച്ഛനും മുത്തശ്ശിയും വീട്ടിലുണ്ടായിരുന്നു. ഇവര്‍ പുറത്തേക്ക് പോയപ്പോള്‍ ഹൃദ്യ ഒറ്റയ്ക്കായി. ഈ സമയത്താണ് കുട്ടി തൊട്ടിലില്‍ കയറിയത്. സ്പ്രിംഗ് കുട്ടിയുടെ കഴുത്തില്‍ കുരുങ്ങിയ പാടുണ്ട്.
മുത്തശ്ശി വന്നു നോക്കുമ്പോള്‍ കഴുത്ത് തൊട്ടിലില്‍ കുരുങ്ങിയ നിലയിലായിരുന്നു. കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനിടയില്‍ തന്നെ കുട്ടി മരിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here