തെളിവില്ല, കുറ്റവിമുക്തയാക്കണമെന്ന് ജോളി; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ തന്നെ കുറ്റവിമുക്തയാക്കണമെന്നാണ് ഹര്‍ജി. ഇതുമായി ബന്ധപ്പെട്ട വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ജസ്റ്റിസ് എം.എം സുരേഷ്, എസ്.വി.എന്‍ ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ച് ഹര്‍ജി പരിഗണിക്കും.
2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു വയസുള്ള കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ ആറ് പേരെ ജോളി ജോസഫ് കൊലപ്പെടുത്തിയെന്നതാണ് കേസ്. 2002ല്‍ ഭര്‍തൃമാതാവ് അന്നമ്മ തോമസിന്റെ മരണമാണ് കൊലപാതക പരമ്പരയില്‍ ആദ്യത്തേത്. ആട്ടിന്‍സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു അന്നമ്മ. പിന്നീട് ഭർതൃ പിതാവ് ടോം തോമസ്, ഭര്‍ത്താവ് റോയ് തോമസ്, എന്നിവര്‍ സമാന സാഹചര്യത്തില്‍ മരണപ്പെട്ടു. ടോം തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച ബന്ധുവായ എം.എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു.
കുടുംബത്തിലെ മരണങ്ങളില്‍ അസ്വഭാവികത തോന്നിയ ടോം തോമസിന്റെ സഹോദരി രഞ്ജി തോമസിന്‍റെ പരാതിയെത്തുടര്‍ന്നാണ് കേസ് ജോളിയിലേക്ക് തിരിഞ്ഞത്. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത ഉണ്ടെന്നുമായിരുന്നു സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ റിപ്പോര്‍ട്ട്. ആറു മരണങ്ങളും കൊലപാതകമാണെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here