കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് നാലുവയസുകാരിയെ പീഡിപ്പിച്ചു; ഒളിവിലായിരുന്ന നടന്‍ കുട്ടിക്കല്‍ ജയചന്ദ്രന്‍ പൊങ്ങി; പോലീസ് ചോദ്യം ചെയ്യുന്നു

പോക്‌സോ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ആറു മാസമായി ഒളിവിലായിരുന്ന നടന്‍ കുട്ടിക്കല്‍ ജയചന്ദ്രന്‍ പോലീസിന് മുന്നില്‍ ഹാജരായി. കസബ പൊലീസ് സ്റ്റേഷനിലാണ് നടന്‍ ഹാജരായത്. ഫെബ്രുവരി 28 വരെ ജയചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്നു സുപ്രീംകോടതി ഉത്തരവിന്റെ ബലത്തിലാണ് നടന്‍ സ്റ്റേഷനില്‍ ഹാജരായത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവുണ്ടാകും വരെ അറസ്റ്റ് പാടില്ലെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. അന്വേഷണവുമായി സഹകരിക്കണമെന്ന നിബന്ധനയും കോടതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സ്‌റ്റേഷനില്‍ എത്തിയത്.

നാലു വയസുകാരിയെ പീഡിപ്പിച്ച പരാതിയിലാണ് നടനെതിരെ പോലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് നടന്‍ ഒളിവില്‍ പോയത്. ഒളിവില്‍ പോയ ജയചന്ദ്രനു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. പോക്‌സോ നിയമങ്ങള്‍ ദുരുപയോഗം ചെയ്ത കേസാണെന്നും പരാതിക്കു പിന്നില്‍ മറ്റു കാരണങ്ങളുണ്ടെന്നുമാണ് നടന്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗം കേട്ടശേഷം തീരുമാനമെടുക്കാനാണ് ഹര്‍ജി ഫെബ്രുവരി 28ലേക്ക് മാറ്റിയത്.

കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് നാലുവയസുകാരിയുടെ അമ്മയുടെ പരാതിയില്‍ ആരോപിച്ചിരുന്നത്. തുടര്‍ന്ന് പൊലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. കുട്ടിയും സമാനമായ മൊഴി നല്‍കിയതോടെയാണ് പോക്‌സോ കേസെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top