യുവാവിനെ കാട്ടാന കുത്തിക്കൊന്നു; മൃതദേഹം മാറ്റാന്‍ സമ്മതിക്കാതെ പ്രതിഷേധം
December 16, 2024 10:15 PM

കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ക്ണാച്ചേരി സ്വദേശി എല്‍ദോസാണ് കൊല്ലപ്പെട്ടത്. എല്‍ദോസിനെ റോഡില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ബസ് ഇറങ്ങി നടന്നുപോകുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ജനരോഷം ഇരമ്പുന്നുണ്ട്. എല്‍ദോസിന്റെ മൃതദേഹം മാറ്റാന്‍ ജനങ്ങള്‍ സമ്മതിച്ചിട്ടില്ല. കാട്ടാനക്കൂട്ടം ഇപ്പോഴും പ്രദേശത്തുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്.
കാട്ടാനശല്യമുള്ള സ്ഥലമാണിത്. സൗരോര്‍ജ വേലിയോ, വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളോ ഒന്നും പ്രദേശത്തില്ല. ജനങ്ങള്‍ വളരെ നാളായി ഈ പ്രശ്നം ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് സംഭവത്തില്‍ പ്രതിഷേധം ഉയരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here