വയോധികയുടെ കൊലപാതകത്തില്‍ 3 അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍; പ്രതികള്‍ എന്ന് സംശയിക്കുന്നവര്‍ കൊല്ലപ്പെട്ട സാറാമ്മയുടെ വാടകക്കാര്‍

കൊച്ചി: കോതമംഗലം കള്ളാട് വയോധികയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍. കൊല്ലപ്പെട്ട സാറാമ്മയുടെ (72) പഴയ വീട്ടില്‍ വാടകയ്ക്ക് കഴിഞ്ഞിരുന്നവരെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. സാറാമ്മ ധരിച്ചിരുന്ന വളകളും സ്വർണമാലയും അടക്കം 6 പവന്‍റെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. മോഷണത്തിനിടെ കൊലപാതകം നടന്നതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്കും മൂന്നു മണിക്കും ഇടയിലാണ് കൃത്യം നടന്നതായി കരുതുന്നത്. സംഭവസമയത്ത് സാറാമ്മ വീട്ടില്‍ തനിച്ചായിരുന്നു. സാറാമ്മയുടെ വലതുകയ്യില്‍ ചോറിന്റെ അംശങ്ങള്‍ ഉണ്ടായിരുന്നു. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ അക്രമി വീട്ടില്‍ എത്തിയതായാണ് കരുതുന്നത്. വീടിനുള്ളില്‍ മല്‍പ്പിടിത്തം നടന്നതിന്റെയും ലക്ഷണങ്ങളുണ്ട്. ഇരുമ്പ് പോലുള്ള വസ്തുകൊണ്ട് തലയ്ക്ക് അടിയേറ്റ് നിലത്തുവീണ നിലയിലായിരുന്നു മൃതദേഹം. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തിന് വെട്ടേറ്റിറ്റുണ്ട്.

വൈകിട്ട് ജോലി കഴിഞ്ഞെത്തിയ മരുമകളാണ് മൃതദേഹം ആദ്യം കണ്ടത്. വീടിനകത്തെ ഹാളിലാണ് മൃതദേഹത്തിനു ചുറ്റും രക്തം തളംകെട്ടിക്കിടന്ന നിലയില്‍ കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാന്‍ മൃതദേഹത്തിന് ചുറ്റും മഞ്ഞപ്പൊടി വിതറിയിട്ടുമുണ്ട്. മകനും മരുമകളുമാണ് സറാമ്മയോടൊപ്പം വീട്ടില്‍ കഴിഞ്ഞിരുന്നത്. ഇരുവരും രാവിലെ ജോലിക്ക് പോയിക്കഴിഞ്ഞാല്‍ പകല്‍ മുഴവന്‍ സാറാമ്മ വീട്ടില്‍ ഒറ്റയ്ക്കാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top