ആറുവയസുകാരിയുടെ മരണം കൊലപാതകം; കൊന്നത് ശ്വാസം മുട്ടിച്ച്; രണ്ടാനമ്മ കസ്റ്റഡിയില്‍

എറണാകുളം കോതമംഗലത്ത് ആറുവയസുകാരിയുടെ മരണം കൊലപാതകം. രണ്ടാനമ്മ പെണ്‍കുട്ടിയെ കൊന്നതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ഉറങ്ങിക്കിടന്ന കുഞ്ഞിനെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കുട്ടിയുടെ അച്ഛന് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

യുപി സ്വദേശികളായ ഇവര്‍ കഴിഞ്ഞ 10 വര്‍ഷമായി കോതമംഗലത്താണ് താമസം. കുഞ്ഞ് മരിച്ച വിവരമറിഞ്ഞ് സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. കോതമംഗലം പോലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. രാവിലെ എണീക്കുമ്പോള്‍ കുഞ്ഞിന് ബോധമില്ലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നാണ് കുട്ടിയുടെ രണ്ടാനമ്മ പറഞ്ഞത്.

എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് പോലീസ് അച്ഛനെയും രണ്ടാനമ്മയേയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തത്. ഇതിനൊടുവിലാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ രണ്ടാനമ്മയാണെന്ന വിവരം മാത്രമാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് പോലീസ് അറിയിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top