കാണാതായ എസ്ഐയെ മൂന്നാറില്‍ നിന്ന് കണ്ടെത്തി; ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം വഴിത്തിരിവായി

കൊച്ചി: കോതമംഗലം പോലീസ് സ്റ്റേഷനിലെ കാണാതായ എസ്ഐയെ കണ്ടെത്തി. ഷാജി പോളിനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. മൂന്നാറിലെ ലോഡ്ജില്‍ നിന്ന് ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത പോത്താനിക്കാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് എസ്ഐയെ കണ്ടെത്തിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.
ഏപ്രില്‍ 30ന് രാവിലെ കോതമംഗലം സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷാജി പോള്‍ സ്റ്റേഷനില്‍ എത്തിയില്ല. ഇതറിഞ്ഞ ഭാര്യ പോത്താനിക്കാട് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി ഭാര്യയോട് സൂചിപ്പിച്ചിരുന്നു. എന്നാല്‍ എസ്ഐക്ക് പ്രശ്നങ്ങള്‍ ഉണ്ടായതായി തങ്ങള്‍ക്ക് അറിയില്ലെന്ന് കോതമംഗലം പോലീസ് വ്യക്തമാക്കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here