കോട്ടയത്ത് വിജിലൻസിൻ്റെ പിടിയിലായ ഹെഡ്മാസ്റ്റർക്കും എ.ഇ.ഒയ്ക്കും സസ്പെൻഷൻ

കോട്ടയത്ത് അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങി വിജിലൻസിൻ്റെ പിടിയിലായ ഹെഡ്മാസ്റ്ററെയും എ.ഇ.ഒയെയും സസ്പെൻഡ് ചെയ്തു. കോട്ടയം ചാലുകുന്ന് CNI എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ സാം ജോൺ ടി. ജോൺ, കോട്ടയം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ. മോഹന ദാസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
റഗുലേറ്ററൈസ് ചെയ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് അധ്യാപികയിൽ നിന്ന് ഹെഡ്മാസ്റ്റർ കൈക്കൂലി വാങ്ങി കയ്യോടെ പിടിയിലായത്. തുക എ.ഇ.ഒക്ക് വേണ്ടിയാണ് എന്ന് ഹെഡ്മാസ്റ്റർ മൊഴി നൽകിയിരുന്നു.
വിഷയത്തിൽ അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിന് വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് പ്രത്യേക പരിശോധനകൾ ഉണ്ടാകും. അഴിമതിക്കാരായ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ ആണെന്നത് ഓർക്കുന്നത് നന്നാവുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here