ഗര്‍ഭപാത്രത്തില്‍ നിന്നും നാലര കിലോ തൂക്കമുള്ള മുഴ നീക്കംചെയ്തു; ശസ്ത്രക്രിയ കോട്ടയം ജനറല്‍ ആശുപത്രിയില്‍; ടീമിനെ അഭിനന്ദിച്ച് മന്ത്രി വീണ ജോര്‍ജ്

കോട്ടയം: യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും നാലര കിലോ തൂക്കം വരുന്ന മുഴ വിജയകരമായി നീക്കം ചെയ്തു. കോട്ടയം ഗവ. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. പാലാ സ്വദേശിനിയായ 40 വയസുകാരിയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. സങ്കീര്‍ണമായ ശസ്ത്രക്രിയ ജില്ലാതല ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കാനായത് വലിയ നേട്ടമാണെന്ന് പറഞ്ഞ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ആശുപത്രിയിലെ മുഴുവന്‍ ടീമിനേയും അഭിനന്ദിച്ചു.

വയറുവേദനയെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ ഗര്‍ഭപാത്രത്തിലെ വലിയ മുഴ കണ്ടെത്തി. തുടര്‍ന്ന് ആരോഗ്യ നിലകൂടി വിലയിരുത്തിയാണ് ശസ്ത്രക്രിയ നടത്തിയത്. പുതുതായി സജ്ജമാക്കിയ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്.

ആശുപത്രി സൂപ്രണ്ട് ഡോ.ടി.പി.അഭിലാഷിന്റെ ഏകോപനത്തില്‍ ഗൈനക്കോളജി വിഭാഗത്തിലെ ഡോ.ആശാറാണി, ഡോ.തോമസ് കുര്യാക്കോസ്, ഡോ.സന്ദീപ, അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ.രമ്യ, സ്റ്റാഫ് നഴ്സ് സീന എന്നിവരും അടങ്ങിയ ടീമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top