മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് മറിഞ്ഞുവീണു; സൗണ്ട് സിസ്റ്റത്തില്‍ നിന്നും പുക; സംയമനം പാലിച്ച് പിണറായി
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗത്തിനിടെ വീണ്ടും മൈക്ക് പണിമുടക്കി. തലയോലപ്പറമ്പിലെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് മൈക്ക് മറിഞ്ഞുവീണത്. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍റെ പ്രചാരണ പരിപാടിയിലാണ് സംഭവം.
“നമ്മുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. അതാണ് ഈ തിരഞ്ഞെടുപ്പിന്‍റെ ഏറ്റവും വലിയ പ്രത്യേകത. നമ്മുടെ…” എന്ന് പ്രസംഗിച്ചുകൊണ്ടിരിക്കെ മൈക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ സ്റ്റാന്‍ഡില്‍ പിടിച്ചതും ഒടിഞ്ഞുവീഴുകയായിരുന്നു. മൈക്ക് ഘടിപ്പിച്ച ഇരുമ്പ് ദണ്ഡ് ഒടിഞ്ഞുപോയതാണ് മൈക്ക് വീഴാനുള്ള കാരണം.
മൈക്ക് പണിമുടക്കുമ്പോള്‍ പല വേദികളിലും പ്രകോപിതനായ പിണറായി ഇത്തവണ ചെറുപുഞ്ചിരിയോടെ സീറ്റിലേക്ക് മടങ്ങുകയായിരുന്നു. പത്തുമിനിറ്റുകള്‍ക്ക് ശേഷമാണ് പ്രസംഗം തുടര്‍ന്നത്. ഇതിനുപിന്നാലെ മൈക്ക് സെറ്റില്‍ നിന്നും പുക പടര്‍ന്നിരുന്നു. പുക കണ്ട് സദസ്സിലുണ്ടായിരുന്ന ജനം പരിഭ്രാന്തരായി. എന്നാല്‍ ആ പ്രശ്നവും വേഗത്തില്‍ പരിഹരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here