യുവതിയും മാതാവും വെട്ടേറ്റുമരിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍

വൈക്കത്ത് ഭാര്യയേയും ഭാര്യാമാതാവിനേയും യുവാവ് വെട്ടിക്കൊന്നു. വൈക്കം മറവുംതുരുത്തില്‍ ശിവപ്രിയ (30), അമ്മ ഗീത (58)എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവപ്രിയയുടെ ഭര്‍ത്താവ് നിതീഷ് തലയോലപ്പറമ്പ് പോലീസ് കസ്റ്റഡിയിലാണ്.

നിതീഷിന്റെ ഭാര്യ വീട്ടില്‍വച്ചാണ് കൊലപാതകം. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് പോലീസ് പറയുന്നു. ശക്തമായ മഴ ഉണ്ടായിരുന്ന സമയത്തായതിനാല്‍ അയല്‍വീട്ടിലുള്ളവര്‍ സംഭവം അറിയാന്‍ വൈകി.

കൊലപാതകത്തിനു ശേഷം തിരികെ പോകുന്ന നിതീഷിനെ കണ്ട് നാട്ടുകാര്‍ക്ക് സംശയം തോന്നി തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്തതില്‍ നിന്നാണ് സംഭവം പുറത്തറിഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top