ശുചീകരണ തൊഴിലാളിയുടെ മൃതദേഹം മാലിന്യ പ്ലാന്റിനു സമീപം; വൈദ്യുതാഘാതമേറ്റതെന്ന് സംശയം

കോട്ടയം മെഡിക്കല്‍ കോളേജിലെ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം മാലിന്യ പ്ലാന്റിനു സമീപം കണ്ടെത്തി. അയ്മനം സ്വദേശിയായ സുബ്രഹ്‌മണ്യന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റാണ് മരണം എന്നാണ് സംശയിക്കുന്നത്.

പതിവുപോലെ ജോലിക്കെത്തിയ സുബ്രഹ്‌മണ്യന്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ സമീപത്തേക്ക് പോയിരുന്നു. സഹപ്രവര്‍ത്തകനായ സനീഷിനോട് പറഞ്ഞ ശേഷമാണ് ഈ ഭാഗത്തേക്ക് പോയത്. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെയാണ് സഹപ്രവര്‍ത്തകര്‍ പരിശോധന നടത്തിയത്. മാലിന്യം സംഭരിക്കുന്ന പ്ലാന്റിനു സമീപമുളള കുഴിയിലാണ് മൃതദേഹം കിടന്നിരുന്നത്.

വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിനായി ഒരു സബ് മോട്ടര്‍ സ്ഥാപിച്ചിട്ടുളള ഭാഗത്താണ് മൃതദേഹം കണ്ടത്. ഇവിടെ ഏതെങ്കിലും രീതിയിലുളള അറ്റപ്പണികള്‍ ചെയ്യുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. 13 വര്‍ഷമായി കോട്ടയം മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന തൊഴിലാളിയാണ് സുബ്രഹ്‌മണ്യന്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top