നഗരസഭയില്‍ നിന്നും മുന്‍ ജീവനക്കാരന്‍ അടിച്ചുമാറ്റിയത് മൂന്ന് കോടി; പരാതിയില്‍ അന്വേഷണം

കോ​ട്ട​യം ന​ഗ​ര​സ​ഭാ മു​ൻ ജീ​വ​ന​ക്കാ​ര​ൻ മൂ​ന്ന് കോ​ടി രൂ​പ ത​ട്ടിയതായി പ​രാ​തി. നഗരസഭയിലെ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന്‍റെ മ​റ​വി​ലാണ് തട്ടിപ്പ് നടത്തിയത്. പെ​ൻ​ഷ​ൻ വി​ഭാ​ഗം മു​ൻ ക്ലാ​ർ​ക്ക് അ​ഖി​ൽ സി ​വ​ർ​ഗീ​സി​നെ​തി​രെ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യാ​ണ് പ​രാ​തി ന​ൽ​കി‌​യ​ത്. 2020 മു​ത​ൽ 2023 വ​രെയുള്ള കാലയളവിലാണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. ഇപ്പോള്‍ വൈ​ക്കം ന​ഗ​ര​സ​ഭ​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

മു​നി​സി​പ്പ​ൽ ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ സ്റ്റേ​റ്റ്‌​മെ​ന്‍റ് പ​രി​ശോ​ധി​ച്ച​പ്പോ​ളാ​ണ് ക്ര​മ​ക്കേ​ട് കണ്ടത്. ഓരോ മാസവും ഇയാള്‍ പി.ശ്യാമള എന്ന സ്ത്രീയുടെ അക്കൗണ്ടിലേക്ക് പ്രതിമാസം അഞ്ച് ലക്ഷം രൂപയാണ് അയച്ചുകൊണ്ടിരുന്നത്. ഇത് അഖിലിന്റെ അമ്മയുടെ പേരിലുള്ളതാണ്. പെന്‍ഷന്‍ നല്‍കേണ്ട പട്ടികയില്‍ ഇല്ലാത്ത അക്കൗണ്ട് ആണിത്.

സംഭവം വിവാദമായതോടെ പ്രതിപക്ഷവും ആരോപണവുമായി രംഗത്തുണ്ട്. നഗരസഭാ അധികൃതര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top