സ്വകാര്യ ഭാഗത്ത് ഡംബല്‍ കെട്ടി തൂക്കി; മുറിവില്‍ ലോഷന്‍ പുരട്ടി; വിദ്യാര്‍ത്ഥികളോ ക്രിമിനല്‍ കൂട്ടമോ; മാസങ്ങളായി തുടരുന്ന റാഗിങ് അറിയാതെ അധ്യാപകര്‍

കോട്ടയത്തെ ഗാന്ധിനഗര്‍ നസ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ മാസങ്ങളായി ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്നത് ക്രൂരമായ റാഗിങ്. വിദ്യാര്‍ത്ഥികളെ നഗ്നരാക്കി നിര്‍ത്തിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ കെട്ടിതൂക്കിയ ശേഷം വീഡിയോ ചിത്രീകരിക്കുകയാണ് റാഗിങിന്റെ പ്രധാന രീതി. കുട്ടികളുടെ ശരീരത്തില്‍ മുറിവുണ്ടാക്കിയ ശേഷം അതില്‍ ലോഷന്‍ പുരട്ടുകയും ചെയ്തു. മൂന്ന് മാസമായി ഈ ക്രൂരത നടന്നിട്ടും കോളേജ് പ്രിന്‍സിപ്പലോ അധ്യാപകരോ ഇക്കാര്യം അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ല. ഈ അധ്യാപകരുടെ മൗന അനുവാദത്തോടെയാണ് ഈ ക്രൂരതകളെല്ല3ാം നടന്നത് എന്ന് പറയാം.

മൂന്ന് ഒന്നാം വര്‍ഷ കുട്ടികള്‍ ക്രൂരത സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതോടെയാണ് പോലീസ് അഞ്ച് കുട്ടികളെ അറസ്റ്റ് ചെയ്തത്. പോലീസ് നടപടിക്ക് ശേഷമാണ് കോളേജ് അധികൃതര്‍ പേരിനെങ്കിലും ഒരു നടപടിയെടുത്തത്.

നവംബര്‍ മാസം മുതലാണ് ക്രൂരത തുടങ്ങിയത്. അവധി ദിവസങ്ങളില്‍ മദ്യപിക്കാനായി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പണം പിരിവ് നടത്തും. ഇത് നല്‍കാത്തവരെയാണ് ക്രൂരതക്ക് ഇരയാകുന്നത്.

കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, കോട്ടയം കോരുത്തോട് സ്വദേശി വിവേക്, മലപ്പുറം മഞ്ചേരി സ്വദേശി റിജില്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, വയനാട് നടവയല്‍ സ്വദേശി ജീവ, എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top