നേഴ്‌സിങ് കോളേജിലെ റാഗിങ് അതിക്രൂരം; സസ്‌പെന്‍നില്‍ ഒതുങ്ങില്ല; പുറത്താക്കുന്ന കാര്യം ആലോചിക്കുമെന്ന് ആരോഗ്യമന്ത്രി

കോട്ടയത്തെ നേഴ്‌സിങ് കോളേജിലെ റാഗിങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അതിക്രൂരമായ ആക്രമണമാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായത്. പുറത്തു വന്ന ദൃശ്യങ്ങളില്‍ മുഴുവന്‍ കാണാന്‍ പോലും കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ സസ്‌പെന്‍ഷനില്‍ ഒതുങ്ങേണ്ട വിഷയം അല്ല. കുട്ടികളെ പുറത്താക്കുന്ന കാര്യം ഉള്‍പ്പെടെ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

റാഗിങ് അറിഞ്ഞില്ലെന്ന കോളേജ് അധികൃതരുടെ വിശദീകരണം തൃപ്തികരമല്ല. സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ ഹോസറ്റലിലുണ്ട്. എന്നിട്ടും അറിഞ്ഞില്ലെന്ന് പറയുന്നത് ശരിയല്ല. സീനിയര്‍ വിദ്യാര്‍ഥികള്‍ എന്തിനു ജൂനിയര്‍ വിദ്യാര്‍ത്ഥിളുടെ മുറിയില്‍ പോകണം. അതും ഒരിക്കല്‍ അല്ല. മൂന്നു മാസത്തോളം പീഡനം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ കോളേജ് അധികൃതര്‍ക്ക് വീഴ്ചയുണ്ടായോ എന്നും പരിശോദിക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top