കോട്ടയം നഴ്‌സിങ് റാഗിങ് കേസ്: പ്രതികള്‍ ജയിലില്‍ തുടരും; ജാമ്യാപേക്ഷ തള്ളി കോടതി

കോട്ടയം ഗാന്ധി നഗര്‍ നഴ്‌സിങ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗിങ്ങിന് ഇരയാക്കിയ കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല. പ്രതികളുടെ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷന്‍സ് കോടതി തള്ളി. നേരത്തെ ഏറ്റുമാനൂര്‍ കോടതിയും ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കോളേജിലെ അറ് വിദ്യര്‍ത്ഥികളാണ് ക്രൂരമായ റാഗിങിന് ഇരയായത്. കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരാണ് കേസിലെ പ്രതികള്‍.
കോളേജിലെ ഹോസ്റ്റലിലാണ് ക്രൂരമായ റാഗിങ്ങ് നടന്നത്. മദ്യപിക്കാനും ലഹരിക്കുമായി പണം നല്‍കാത്ത വിദ്യാര്‍ത്ഥികളെയാണ് ഉപദ്രവിച്ചിരുന്നത്. കട്ടിലില്‍ കെട്ടിയിട്ട് ശരീരത്തില്‍ ലോഷന്‍ പുരട്ടിയശേഷം ഡിവൈഡര്‍ കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയായിരുന്നു. സ്വകാര്യ ഭാഗത്ത് ഡംബല്‍ കെട്ടിയിടുക. മര്‍ദിക്കുക തുടങ്ങിയ ക്രൂരതകളും അരങ്ങേറിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here