കുർബാനയ്ക്കിടെ വിശ്വാസികൾ ഏറ്റുമുട്ടി; വൈദികനും മര്‍ദനമേറ്റു
കോട്ടയം തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയിൽ കുർബാനയ്ക്കിടെ വിശ്വാസികൾ ഏറ്റുമുട്ടി. ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളിയാണിത്. പള്ളിയിലെ വൈദികൻ ജോൺ തോട്ടുപുറത്തിനും മര്‍ദനമേറ്റു.
പള്ളിക്കുള്ളിലെ മൈക്ക് അടക്കമുള്ള സാധനങ്ങള്‍ അടിച്ചു തകർത്തിട്ടുണ്ട്. മുൻ വികാരി ജെറിൻ പാലത്തിങ്കലിന്റെ നേതൃത്വത്തിലാണ് സംഘർഷം എന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ ആരോപണം. കുർബാന തുടങ്ങിയതോടെയാണ് ഒരു വിഭാഗം പള്ളിക്കുള്ളിൽ പ്രതിഷേധം ഉയർത്തിയത്.
കഴിഞ്ഞദിവസം അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ പുതിയ പ്രീസ്റ്റ് ചാർജ് ആയി ജോൺ തോട്ടുപുറം ചുമതലയേറ്റിരുന്നു. ഒരു വിഭാഗം ജോൺ തോട്ടുപുറത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെ പ്രശ്നം തുടങ്ങി. ഇതോടെ വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇടപെട്ടവര്‍ക്ക് എല്ലാം മര്‍ദനമേറ്റിട്ടുണ്ട്. ജോൺ തൊട്ടുപുറം തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here