എസ്എംഇ കോളജ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; രണ്ട് അധ്യാപകര്‍ക്ക് എതിരെ നടപടി

വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോട്ടയം എസ്എംഇ കോളജിൽ രണ്ട് അധ്യാപകരെ സ്ഥലം മാറ്റി. സംഭവത്തില്‍ കോളജ് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതോടെ വിദ്യാര്‍ഥി പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്.

രണ്ടാഴ്ച മുന്‍പാണ് ഒന്നാം വർഷ എംഎൽടി വിദ്യാർഥി അജാസ് ഖാൻ പുഴയിൽ ചാടി ജീവനൊടുക്കിയത്. ഇൻ്റേണൽ പരീക്ഷയിൽ തോറ്റതിനു പിന്നാലെയാണ് ആത്മഹത്യ. ഇത് അധ്യാപകരുടെ പീഡനം കാരണമാണെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്ത് എത്തിയത്. ഇന്നു പ്രതിഷേധം കനത്തതോടെയാണ് കോളജ് അധികൃതര്‍ നടപടി സ്വീകരിച്ചത്.

അധ്യാപകര്‍ക്ക് എതിരെയുള്ള ആരോപണങ്ങള്‍ അധികൃതര്‍ നിഷേധിച്ചിരുന്നു. ഇതോടെയാണ് പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ സംഘടിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top