വീട് കുത്തിത്തുറന്ന് 20 പവന്‍ മോഷ്ടിച്ചു; മോഷണം നടന്നത് വീട്ടുകാര്‍ സ്ഥലത്ത് ഇല്ലാത്തപ്പോള്‍; അന്വേഷണം തുടരുന്നു
June 17, 2024 3:56 PM

കോട്ടയം മെഡിക്കല്‍ കോളേജിനടുത്ത് ചെമ്മനംപടിയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവന്‍ മോഷ്ടിച്ചു. ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ മൂന്നാറില്‍ മകന്റെ വീട്ടില്‍പോയ സമയത്താണ് മോഷണം. വീടിനുള്ളില്‍ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്.
വീട്ടുകാര്‍ മൂന്നാറില്‍നിന്ന് തിരികെ എത്തിയപ്പോഴാണ് മോഷണംനടന്ന വിവരമറിഞ്ഞത്. രണ്ടുനില വീടിന്റെ മുന്‍വാതിലിലെ ഒരു പാളി ഇളക്കിമാറ്റിയാണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്നത്.
അലമാരയില്‍ സൂക്ഷിച്ചിരുന്നതാണ് 20 പവന്‍ സ്വര്‍ണം. ലാപ്‌ടോപ്പോ മറ്റ് സാധനങ്ങളോ മോഷ്ടിച്ചിട്ടില്ല. ഗാന്ധിനഗര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here