കോട്ടയത്ത് യുഡിഎഫ് ചെയര്‍മാന്‍ രാജിവച്ചു; സജി മഞ്ഞക്കടമ്പില്‍ ഒഴിഞ്ഞത് ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സ്ഥാനവും; യുഡിഎഫില്‍ പൊട്ടിത്തെറി

കോട്ടയം: കേരള കോണ്‍ഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ രാജിവച്ചു. ഒപ്പം യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തന്നെ സഹകരിപ്പിക്കുന്നില്ലെന്ന ആരോപണം സജി മഞ്ഞക്കടമ്പില്‍ ഉയര്‍ത്തിയിരുന്നു. മോന്‍സ് ജോസഫുമായുള്ള അകല്‍ച്ചയാണ് രാജിയില്‍ കലാശിച്ചത് എന്നാണ് സൂചന.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള പൊട്ടിത്തെറി യുഡിഎഫിന് കടുത്ത ആഘാതമായി. പത്രിക സമര്‍പ്പണത്തിന് പോലും തന്നെ പങ്കെടുപ്പിച്ചില്ല. ഇനി യു ഡി എഫുമായി ഒരു ബന്ധവുമില്ലെന്നാണ് മഞ്ഞക്കടമ്പിലിന്റെ പ്രതികരണം.

കോട്ടയം ലോക്സഭാ സീറ്റ് ആഗ്രഹിച്ച ജോസഫ് ഗ്രൂപ്പ് നേതാക്കളില്‍ പ്രമുഖനായിരുന്നു സജി മഞ്ഞക്കടമ്പില്‍. ഫ്രാന്‍സിസ് ജോര്‍ജിനാണ് ജോസഫ് ഗ്രൂപ്പ് സീറ്റ് അനുവദിച്ചത്. മഞ്ഞക്കടമ്പില്‍ ഇടഞ്ഞപ്പോള്‍ പി.ജെ.ജോസഫ് നേരിട്ടിടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പരിഗണന നല്‍കാം എന്ന് പറഞ്ഞാണ് സമാശ്വസിപ്പിച്ചത്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെന്ന് മഞ്ഞക്കടമ്പിലിന്റെ രാജി തെളിയിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top