ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എസ്ഐയെ കാണാനില്ലെന്ന് പരാതി; കാണാതായത് കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ രാജേഷിനെ; പരാതിയില്‍ അന്വേഷണം

കോട്ടയം: അയര്‍ക്കുന്നം സ്വദേശിയായ എസ്ഐയെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ. കെ.രാജേഷിനെയാണ് കാണാതായത്. അയര്‍ക്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ജൂണ്‍ 14-ന് രാത്രി ഡ്യൂട്ടിക്ക് ശേഷം രാജേഷ് വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍, ഇതിനുപിന്നാലെ എസ്.ഐ.യെ കാണാതായെന്നാണ് കുടുംബത്തിന്റെ പരാതി. തുടർന്ന് ബന്ധുക്കൾ അയർക്കുന്നം പൊലീസിൽ പരാതി നൽകുകയായിരുന്നു.

മൊബൈൽ ഫോണിൽ വിളിക്കുമ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്. ജോലിയില്‍ മാനസികസമ്മര്‍ദം നേരിട്ടിരുന്നതായും പറയുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top