നോര്‍ത്ത് ഇന്ത്യനും ബംഗ്ലാദേശി വിഭവങ്ങളും ആസ്വദിക്കണോ; കോവളത്തേക്ക് എത്തുക; റാഗ്‌ബാഗ് പെർഫോമിങ് ആർട്സ് ഫെസ്റ്റിവല്‍ 14മുതല്‍

തലസ്ഥാനത്തിന് ഡല്‍ഹി അടക്കമുള്ള രുചികള്‍ അറിയാനുള്ള അപൂര്‍വ അവസരം. റാഗ്‌ബാഗ് പെർഫറോമിങ് ആർട്സ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഭക്ഷ്യമേളയിലാണ് നോര്‍ത്ത് ഇന്ത്യന്‍-ബംഗ്ലാദേശ്-ശ്രീലങ്കന്‍ വിഭവങ്ങള്‍ രുചിക്കാനുള്ള അവസരം ലഭിക്കുന്നത്. പ്രസിദ്ധപാചക വിദഗ്ദ്ധയും ഭക്ഷണ ക്യൂറേറ്ററുമായ അനുമിത്ര ഘോഷ് ദസ്തിദാറാണ് ഭക്ഷ്യമേള അവതരിപ്പിക്കുന്നത്. തീര്‍ത്തും പ്രകൃതിദത്തമായ ഭക്ഷണം നല്‍കുന്ന പ്രശസ്തമായ എഡിബിള്‍ ആര്‍ക്കീവ്സ് എന്ന റെസ്റ്റോറന്റ് സ്ഥാപക കൂടിയാണ് അനുമിത്ര.

എഴുന്നൂറു വര്‍ഷം പാരമ്പര്യമുള്ള ഹസ്രത് നിസാമുദ്ദീന്റെ പിന്മുറക്കാരായ സ്ത്രീ കൂട്ടായ്‌മയും മേളയില്‍ എത്തുന്നുണ്ട്. 2012ൽ സ്ഥാപിതമായ സാഇക് ഇ നിസമുദ്ധിൻ (zaik e nizamuddin) എന്ന സ്ഥാപനം വഴി ഈ പാചക പാരമ്പര്യം കെട്ടുപോകാതെ നിലനിര്‍ത്തുന്നുണ്ട്.

മധുരൈ സ്വദേശികളായ പ്രിയ ബാല, പദ്മിനി ശിവരാജു എന്നിവരാണ് ശ്രീലങ്കൻ തമിഴ് വിഭവങ്ങളുമായി റാഗ്‌ബാഗ് മേളയിൽ എത്തുന്നത്. നാഗാലാ‌ണ്ടുകാരിയായ യീംഷെൻ നാരോ ജാമിർ ആണ് നാഗ വിഭവങ്ങള്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും പാചക സംസ്കാരങ്ങളെ കുറിച്ച് നിരവധി പുസ്തകങ്ങൾ എഴുതിയ സമ്രാൻ ഹുദാആണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം.

കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ ജനുവരി 14 മുതൽ 19 വരെ അരങ്ങേറുന്ന റാഗ്‌ബാഗ് ഇന്റർനാഷണൽ പെർഫോമിംഗ് ആർട്സ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഭക്ഷ്യമേള നടക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top