യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ച്; പ്രതി കേരളം വിട്ടതായി സൂചന; വാണ്ടഡ് നോട്ടീസും പുറത്തിറക്കി

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഒളിവില്‍. പ്രതി തിരുവില്വാമല സ്വദേശി അബ്ദുള്‍ സനൂഫ് കേരളം വിട്ടതായാണ് പോലീസിന്റെ സംശയം. മലപ്പുറത്തെ ഫസീല(35)യെയാണ് ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

പ്രതിയെ തേടി അയല്‍സംസ്ഥാനങ്ങളിലേക്ക് പോലീസ് തിരച്ചില്‍ തുടങ്ങി. വാണ്ടഡ് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. സനൂഫും ഫസീലയും ഞായറാഴ്ച രാത്രിയാണ് ലോഡ്ജില്‍ മുറിയെടുത്തത്. ചൊവ്വാഴ്ച മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് യുവതി മരിച്ചതായി കണ്ടത്.

തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നു. പണം എടുക്കാനെന്നു പറഞ്ഞ് ലോഡ്ജില്‍നിന്ന് ഇറങ്ങിപ്പോയി. ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. സനൂഫിന്റെ കാര്‍ പാലക്കാട് ചക്കാന്തറയില്‍ നിന്നും കണ്ടെത്തി. സനൂഫിന്റെ പേരില്‍ ഫസീല നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാകാം കൊല എന്നാണ് സംശയം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top