സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍; കീഴടങ്ങല്‍ ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയതോടെ; എന്‍സിസി ക്യാംപ് സമയത്തുപോലും പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിനി

പേരാമ്പ്ര: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റില്‍. അധ്യാപകൻ ചെരുവിൽ ബിജോ മാത്യു (44) ആണ് അറസ്റ്റിലായത്. ജനുവരി 17ന് പെരുവണ്ണാമൂഴി പൊലീസിൽ വിദ്യാർഥിനി നൽകിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ ജിതിൻ വാസിനു മുൻപിൽ പ്രതി കീഴടങ്ങുകയായിരുന്നു.

എൻസിസി ക്യാംപ് സമയത്ത് ഉൾപ്പടെ അധ്യാപകൻ പീഡിപ്പിച്ചെന്നാണ് വിദ്യാർഥിനിയുടെ പരാതിയിൽ പറയുന്നത്. കേസിനെ തുടർന്ന് സ്കൂൾ അധികൃതർ അധ്യാപകനെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top