ചൂണ്ടയിടുന്നതിനിടെ കണ്ടത് ഒഴുകി വരുന്ന സ്ത്രീ; അതിസാഹസികമായ രക്ഷപ്പെടുത്തല്‍ ഇങ്ങനെ

കോഴിക്കോട് എലത്തൂരില്‍ ചൂണ്ടയിടുന്നതിനിടെ യുവാക്കള്‍ കണ്ടത് ഒഴുകിവരുന്ന സ്ത്രീയെ. കാല്‍ രണ്ടും കെട്ടിയിട്ട നിലയിലും. സ്ത്രീക്ക് ജീവനുണ്ടെന്നു കണ്ടപ്പോള്‍ അതിസാഹസികമായി ഇവര്‍ കനോലി കനാലില്‍ ചാടി സ്ത്രീയെ പിടിച്ചു നിര്‍ത്തി.പൊലീസില്‍ വിവരമറിയിച്ചപ്പോള്‍ പോലീസും എത്തി പുറത്തേക്ക് കൊണ്ടുവന്നു. ആ സമയം അവര്‍ക്ക് ബോധമുണ്ടായിരുന്നില്ല. വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സുഹൃത്തുക്കളായ ഡോൺ എഡ്വിൻ, അതുൽ, നിരഞ്ജൻ, അതുൽ എന്നിവരാണ് മീന്‍ പിടിക്കുന്നതിനിടെ യുവതിയെ രക്ഷപ്പെടുത്തിയത്.

മൊകവൂർ സ്വദേശിയായ വീട്ടമ്മയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. കനാലില്‍ നിന്നും യുവതിയെ കരയില്‍ എത്തിക്കാന്‍ എലത്തൂര്‍ എഎസ്ഐ ടി.സജീവന്റെ നേതൃത്വത്തിൽ പോലീസും ഒപ്പം നിന്നു. രണ്ടരമീറ്ററോളം ഉയരവും ഒരാൾപ്പൊക്കത്തിൽ വെള്ളവുമുള്ള കനാലിലൂടെയാണ് വീട്ടമ്മ ഒഴുകി വന്നത്.

കാൽവരിഞ്ഞുമുറുക്കി വെള്ളത്തിലേക്ക് ചാടി ആത്മഹത്യക്ക്‌ ശ്രമിച്ചതാകാനാണ് സാധ്യതയെന്നും ഇവരിൽനിന്ന് മൊഴിയെടുത്താൽ മാത്രമേ കാര്യങ്ങൾ വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു.
.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top