കോഴിക്കോട്ട് നഗരമധ്യത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊന്നു; ഒരാള്‍ പോലീസ് കസ്റ്റഡിയില്‍; മരിച്ച ശ്രീകാന്ത് കൊലക്കേസ് പ്രതിയെന്ന് പോലീസ്

കോഴിക്കോട്: ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന നിലയില്‍ കണ്ടെത്തി. ഗാന്ധിനഗര്‍ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ പണിക്കര്‍ റോഡിലാണ് സംഭവം നടന്നത്. വെള്ളയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓട്ടോയില്‍ ഉണ്ടായിരുന്ന ഒരാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
കൊല്ലപ്പെട്ട ശ്രീകാന്ത് കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. പുലര്‍ച്ചെ ഓട്ടോയില്‍ ശ്രീകാന്തിനോടൊപ്പം രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു. ഇവര്‍ മദ്യലഹരിയിലായിരുന്നെന്നും ഇതില്‍ ഒരാളാണ് കൊല ചെയ്തതെന്നുമാണ് പോലീസിന്‍റെ നിഗമനം. ഓട്ടോയില്‍ ഉണ്ടായിരുന്ന ജിതിന്‍ എന്നയാളാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. മറ്റേയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.
സംഭവസ്ഥലത്ത് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു കാര്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ശ്രീകാന്തിന്‍റെ ആണെന്നും അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സംശയിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here