കോഴിക്കോട്-ബഹ്‌റിൻ എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകുന്നു; രാവിലെ ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം; സമരം തീര്‍ന്നിട്ടും യാത്രക്കാര്‍ വലയുന്നു

കോഴിക്കോട്: സമരം തീര്‍ന്നിട്ടും എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ വലയ്ക്കുന്നു. രാവിലെ 10.10ന് കരിപ്പൂരില്‍ നിന്നും ബഹ്‌റിനിലേക്ക് പോകേണ്ട വിമാനമാണ് വൈകുന്നത്. പുറപ്പെടുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

രാവിലെ രണ്ട് മണിക്കൂറോളം യാത്രക്കാരെ വിമാനത്തിനകത്ത് കയറ്റി ഇരുത്തിയിരുന്നു. സാങ്കേതിക തകരാര്‍ എന്ന് പറഞ്ഞ് യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. ഉടന്‍ പുറപ്പെടും എന്ന് അറിയിപ്പ് നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

വൈകീട്ട് 4.15ന് ഷെഡ്യൂള്‍ ചെയ്തെങ്കിലും അപ്പോഴും പുറപ്പെട്ടില്ല. ഇപ്പോള്‍ 6.50 ന് പുറപ്പെടും എന്ന അറിയിപ്പാണ് യാത്രക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. യാത്രക്കാരുടെ കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളുമെല്ലാമുണ്ട്. എല്ലാവരും വലഞ്ഞിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top