ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ആരോഗ്യപ്രവര്‍ത്തകന് എതിരെ കേസ്

ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലാണ് പീഡനം നടന്നത്. ഒരുമാസമായി ആശുപത്രിയിൽ ഫിസിയോ തെറാപ്പിക്കെത്തുന്ന പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്.
ആരോഗ്യപ്രവർത്തകയാണ് ചികിത്സിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടി എത്തിയപ്പോൾ ആരോഗ്യപ്രവർത്തക തിരക്കിലായിരുന്നു. മറ്റൊരു ജീവനക്കാരനാണ് ചികിത്സ നൽകിയത്. ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.
കഴിഞ്ഞദിവസം ചികിത്സയ്ക്കെത്തിയപ്പോഴാണ് പെൺകുട്ടി പീഡനവിവരം സ്ഥിരമായി ആരോഗ്യപ്രവർത്തകയോട് പറയുന്നത്. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പെൺകുട്ടിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ആരോപണവിധേയനായ ആശുപത്രി ജീവനക്കാരനെതിരെ കേസെടുത്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here