കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; കുടുങ്ങിക്കിടക്കുന്നത് നിരവധിപ്പേർ

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. നാൽപ്പതോളം പേരുമായി സഞ്ചരിച്ച ബസ് തിരുവമ്പാടിക്ക് അടുത്തുള്ള കാളിയമ്പുഴയിൽ വച്ചാണ് അപകടത്തിൽ പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ബസിൽ നിന്നും പുറത്തെത്തിച്ചവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
ALSO READ: കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം; എല്ലാ യാത്രക്കാരെയും പുറത്തെടുത്തു
പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മറ്റുള്ളവരെ തിരുവമ്പാടിയിലെയും മുക്കത്തെയും ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബസിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്. ആനക്കാംപൊയില്‍ നിന്നും തിരുവമ്പാടിയിലേക്ക് പോയ ബസ് നിയന്ത്രണംവിട്ട് തലകീഴായി പുഴയിലേക്ക് മറിയുകയായിരുന്നു.
പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച് പുറത്തേക്ക് കയറ്റാനാണ് ശ്രമം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ആരെങ്കിലും ബസിൽ നിന്നും പുഴയിൽ വിണിട്ടുണ്ടോ എന്ന സംശയവുമുണ്ട്. പുഴയിൽ തിരച്ചിൽ നടത്തുമെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here