കോഴിക്കോട് നാലാമത്തെയാളും നിപ്പ പോസിറ്റീവ്, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അയല്‍ സംസ്ഥാനങ്ങള്‍

കോഴിക്കോട്: ചികിത്സയിലായിരുന്ന 39 കാരന് നിപ്പ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആക്റ്റീവ് കേസുകളുടെ എണ്ണം നാലായി. നിപ്പ ബാധിച്ചു മരിച്ച വ്യക്തികള്‍ സന്ദര്‍ശിച്ച സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സയിലായിരുന്നു. അവരുമായി ഇദ്ദേഹം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. നിലവില്‍ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

സമ്പര്‍ക്ക പട്ടികയിലെ ആളുകളുടെ എണ്ണം 950 ആയി. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. മന്ത്രിമാരായ വീണ ജോര്‍ജ്, അഹമദ് ദേവര്‍ കോവില്‍, മുഹമ്മദ്‌ റിയാസ്, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. നിപ്പ ബാധിത പ്രദേശങ്ങള്‍ കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിക്കും. അതേസമയം കേരളാ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി തമിഴ്നാടും കര്‍ണാടകയും. പരിശോധനയ്ക്ക് ശേഷം മാത്രമാണ് കേരളത്തിലേക്ക് വാഹങ്ങള്‍ കടത്തിവിടുന്നത്.

കര്‍ണാടക ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ചെക്ക്പോസ്റ്റുകളില്‍ പനി നിരീക്ഷണത്തിനായി സര്‍വൈലന്‍സ് ടീം രൂപികിരിച്ചു. കേരളുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നഡ, കുടക്, മൈസൂര്‍, ചാമരാജനഗര ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നു. രോഗലക്ഷനമുള്ളവര്‍ക്കായി 10 കിടക്കകളാണ് മാറ്റിവെച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top