നിപ്പ ഭീതി വേണ്ട; കോഴിക്കോട്ടെ യുവതിയുടെ പരിശോധനഫലം നെഗറ്റീവ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവതിക്ക് നിപ്പ ബാധയില്ല. ഇന്നലെ പരിശോധനക്ക് അയച്ച സാമ്പിള്‍ ഫലം നെഗറ്റീവായി. ഇതേടെ വലിയ ആശങ്കയാണ് ഒഴിയുന്നത്. യുവതിക്ക് മസ്തിഷ്‌ക ജ്വരമാണ് ബാധിച്ചിരിക്കുന്നതെന്നും സ്ഥിരീകരിച്ചു.
കുറ്റിപ്പുറം സ്വദേശിനിയായ നാല്‍പതുകാരിയെ ഇന്നലെ വൈകിട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തീര്‍ത്തും മോാശമായ യുവതി നിലവില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയിരുന്നത്. എന്നാല്‍ നിപ്പ ലക്ഷങ്ങള്‍ പ്രകടിപ്പിച്ചതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രത്യേക സംവിധാനം ഒരുക്കിയാണ് യുവതിയെ ഇവിടെ ചികിത്സിച്ചിരുന്നത്. ഇന്നലെ തന്നെ സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഇന്ന് ഫലം ലഭിച്ചതോടെയാണ് ആശങ്ക ഒഴിഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here