വയര്‍ കഴുത്തിലിട്ട് മുറുക്കി; നവവധുവിന് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം; ഗുരുതര പരുക്കേറ്റ യുവതി ചികിത്സയില്‍; ഗാര്‍ഹിക പീഡനത്തിന് ഭര്‍ത്താവിനെതിരെ കേസ്
കൊച്ചി: നവവധുവിന് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍ത്തൃവീട്ടില്‍ നിന്നാണ് യുവതിക്ക് മര്‍ദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ യുവതി പറവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സംശയത്തിന്റെ പേരിലാണ് ഭര്‍ത്താവ് മദ്യപിച്ചെത്തി മര്‍ദിച്ചതെന്നാണ് യുവതി പറയുന്നത്. ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവ് പന്തീരാങ്കാവ് രാഹുല്‍ പി. ഗോപാലി(29)ന്റെ പേരില്‍ ഗാര്‍ഹികപീഡനത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് നവവധുവിന് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്നത്. മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കിയെന്നും ക്രൂരമായി മര്‍ദിച്ചെന്നുമാണ് യുവതി പറയുന്നത്. യുവതി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതി പറവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
ഈ മാസം അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയും കോഴിക്കോട് പന്തീരാങ്കാവ് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലും തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് നടന്നത്. വധുവിന്റെ വീട്ടുകാര്‍ രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ ക്രൂരമായി മര്‍ദിച്ച നിലയില്‍ കണ്ടത്. തുടര്‍ന്നാണ് പരാതി നല്‍കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here