നിപ്പയെ നേരിടാന്‍ ഒരുക്കങ്ങള്‍ തുടങ്ങി; മോണോക്ലോണല്‍ ആന്റിബോഡി നാളെ എത്തും
പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. രോഗചികിത്സയ്ക്കാവശ്യമായ മോണോക്ലോണല്‍ ആന്റിബോഡി പുണെ വൈറോളജി ലാബില്‍നിന്നും അയച്ചിട്ടുണ്ട്. ഞായറാഴ്ച കേരളത്തിലെത്തും. മറ്റു മരുന്നുകളും മാസ്‌ക്, പിപി ഇ കിറ്റ്, പരിശോധനാ കിറ്റുകള്‍ തുടങ്ങിയവ എത്തിക്കുന്നതിനായി കെഎംഎസ് സിഎല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആറ് ബെഡുള്ള ഐസിയുവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണ നടപടികള്‍ കര്‍ശനമാക്കും.
രോഗത്തെ നേരിടാന്‍ കേരളം പൂര്‍ണസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. “ഇവിടെ നടത്തിയ പരിശോധനയിലും പുണെ വൈറോളജി ലാബില്‍നിന്നുള്ള ഫലത്തിലും കുട്ടിക്ക് നിപ്പ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കണം. രോഗം സ്ഥിരീകരിച്ച പാണ്ടിക്കാടിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത വേണം.” – മന്ത്രി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here