പേരാമ്പ്രയില്‍ മോഷണത്തിനായി യുവതിയെ കൊലപ്പെടുത്തിയ മുജീബ് സ്ഥിരം കുറ്റവാളി; വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങി അരുംകൊല

കോഴിക്കോട്: പേരാമ്പ്രയില്‍ യുവതിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച് തോട്ടില്‍ കൊന്നു തള്ളിയ മുജീബ് റഹ്മാന്‍ മുത്തേരി ബലാത്സംഗക്കേസിലെ ഒന്നാം പ്രതിയാണ്. മുത്തേരി കേസാണ് പേരാമ്പ്രയില്‍ കൊല്ലപ്പെട്ട അനുവിന്റെ കേസില്‍ വഴിത്തിരിവായതെന്നും പോലീസ് പറഞ്ഞു. മൂന്നര വര്‍ഷം മുന്‍പാണ് മുത്തേരിയില്‍ സമാനമായ കുറ്റകൃത്യം നടന്നത്.

2020 സെപ്റ്റംബറിലായിരുന്നു സംഭവം. ജോലിക്ക് പോകാനായി ഇറങ്ങിയ വയോധികയെ മോഷ്ടിച്ചുകൊണ്ടുവന്ന ഓട്ടോയില്‍ കയറ്റിയ മുജീബ്, കൈകാലുകള്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് കവര്‍ച്ച നടത്തുകയായിരുന്നു. ഈ കേസിനു പുറമേ വാഹനമോഷണം, വാഹനങ്ങളില്‍ കറങ്ങി പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളിലും പ്രതിയാണ്. മലപ്പുറത്തെ നിരവധി വാഹനക്കേസുകളില്‍ പ്രതിയായ വീരപ്പന്‍ റഹീം മുജീബിന്‍റെ സഹായിയായിരുന്നു.

അന്‍പതോളം കേസുകളില്‍ പ്രതിയാണെങ്കിലും ചുരുക്കം കേസുകളില്‍ മാത്രമാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്‌. മുത്തേരി കേസില്‍ അറസ്റ്റിലായെങ്കിലും വെസ്റ്റ്‌ഹില്‍ കോവിഡ് ഫസ്റ്റ് ട്രീറ്റ്മെന്റ് സെന്‍ററില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ പോയിരുന്നു. പിന്നീട് കൂത്തുപറമ്പില്‍ വെച്ച് പിടിയിലാവുകയായിരുന്നു. കേസില്‍ ഒന്നരവര്‍ഷത്തിനുശേഷം ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് പേരാമ്പ്രയിലെ അരുംകൊല.

ഇന്നലെയാണ് കുറുങ്കുടി മീത്തല്‍ അനുവിനെ (27) കൊലപ്പെടുത്തിയ കേസില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാന്‍ അറസ്റ്റിലായത്. അതിസാഹസികമായാണ് പോലീസ് ഇയാളെ പിടികൂടിയത്. ഭര്‍ത്താവിന്‍റെ അടുത്ത എത്തിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അനുവിനെ മോഷ്ടിച്ച ബൈക്കില്‍ കയറ്റുകയായിരുന്നു പ്രതി. നൊച്ചാട് തോടിന് സമീപത്തെത്തിയപ്പോള്‍ തള്ളിയിട്ട് മുക്കിക്കൊല്ലുകയായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കിയശേഷം ആഭരണങ്ങള്‍ മോഷ്ടിച്ച് പ്രതി കടന്നുകളഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top