എംകെ രാഘവനെതിരെ കടുപ്പിക്കാന്‍ കെപിസിസി; ബന്ധുനിയമനം അടക്കം പരിശോധിക്കാന്‍ മൂന്നംഗ സമിതി; ഡിസിസിയും എതിര്‍പ്പില്‍

മാടായി കോളേജ് നിയമനവുമായി ബന്ധപ്പെട്ട് എംകെ രാഘവന്‍ എംപിയും കണ്ണൂരിലെ പ്രാദേശിക കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കത്തില്‍ കെപിസിസി ഇടപെടല്‍. വിഷയം അതീവ ഗുരുതരമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. കണ്ണൂര്‍ ഡിസിസിയും എംകെ രാഘവനെതിരെ കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. ഇതോടെ വിഷയം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ കെപിസിസി തീരുമാനിച്ചിരിക്കുന്നത്.

എംകെ രാഘവനും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ശ്രമം. സമിതിയുടെ ചെയര്‍മാനേയും മറ്റ് അംഗങ്ങളേയും ഇന്നുതന്നെ തീരുമാനിക്കും. പ്രദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് കടുക്കുകയും എംകെ രാഘവന്റെ വീട്ടിലേക്ക് പ്രകടനം നടത്തുകയും ചെയ്തതോടെയാണ് കെപിസിസിയുടെ അടിയന്തര ഇടപെടല്‍.

കണ്ണൂര്‍ ഡിസിസിയും കെപിസിസിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. പയ്യന്നൂര്‍ മേഖലയില്‍ പാര്‍ട്ടി സംവിധാനത്തെ തകര്‍ക്കുന്ന രീതിയില്‍ പ്രശ്‌നങ്ങള്‍ മാറുകയാണ്. എംകെ രാഘവന്റെ നേതൃത്വത്തിലുള്ള കോളേജ് ഭരണാസമിതി സംഘടനാ താല്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ഡിസിസിക്ക് പരാതിയുണ്ട്. എം.കെ രാഘവനും എഐസിസി, കെപിസിസി നേതൃത്വങ്ങളെയും പരാതി അറിയിച്ചിട്ടുണ്ട്. ഇങ്ങനെ പാര്‍ട്ടിയില്‍ തുടരാനാവില്ലെന്ന മുന്നറിയിപ്പാണ് രാഘവന്‍ നല്‍കിയത്.

വിവദമുണ്ടായ ബന്ധു നിയമനത്തിലും അതിനെ എംകെ രാഘവന്‍ കൈകാര്യം ചെയ്തതിലും കോണ്‍ഗ്രസ് നേതൃത്വത്തിന് എതിര്‍പ്പുണ്ട്. മാടായി കോളേജില്‍ എംകെ രാഘവന്റെ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് ജോലി നല്‍കിയതോടെയാണ് പ്രതിഷേധം തുടങ്ങിയത്. കോളേജിലെ അനധ്യാപക തസ്തികയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കാതില്‍ നേരത്തെ തന്നെ എതിര്‍പ്പുണ്ടായിരുന്നു. എംപി ബന്ധുവായ സിപിഎം അനുഭാവിക്ക് ജോലി നല്‍കിയതോടെ പ്രതിഷേധം ശക്തമായി.
എംകെ് രാഘവനെ റോഡില്‍ തടയുന്ന സ്ഥിതിയില്‍ വരെയെത്തി പ്രതിഷേധം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top