പവർഗ്രൂപ്പ് പ്രയോഗത്തിൽ സിമി പുറത്ത്; സ്ത്രീവിരുദ്ധ പ്രസ്താവനയെന്ന് കോൺഗ്രസ്

പാർട്ടിയിൽ പവർഗ്രൂപ്പുണ്ടെന്ന ആരോപണം ഉന്നയിച്ച മുന്‍ എഐസിസി അംഗവും പി.എസ്.സി മെമ്പറു മായിരുന്ന സിമി റോസ്ബെല്‍ ജോണിനെ കെപിസിസി പുറത്താക്കി. കോൺഗ്രസിലെ ലക്ഷക്കണക്കിന് വനിതാ പ്രവർത്തകരെ സിമിയുടെ പ്രസ്താവന അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ചതിനെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി അടക്കമുള്ള നേതാക്കൾ കെപിസിസിക്ക് പരാതി നൽകിയിരുന്നു.

പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള ചിലർ കോൺഗ്രസിലെ പവർഗ്രൂപ്പാണ് എന്നായിരുന്നു സിമി പറഞ്ഞത്. വിഡി സതീശനെ പ്രീതിപ്പെടുത്താൻ പറ്റാത്തതിനാൽ അദ്ദേഹത്തിൻ്റെ ഗുഡ് ബുക്ക്‌സിൽ ഇടം ലഭിച്ചില്ല. അതിനാല്‍ പദവികൾ നിഷേധിച്ചു. ഹേമ കമ്മറ്റിയുടെ മാതൃകയിൽ കോൺഗ്രസിലും അന്വേഷണ സമിതി വേണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

പാർട്ടിയിലെ വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യമായിരുന്നു ആരോപണത്തിന് പിന്നിൽ. ഇതിന് രാഷ്ട്രീയ എതിരാളികളുടെ പിന്തുണയുണ്ട്. സിമിയുടെ പ്രവര്‍ത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെന്നും കെപിസിസി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top