ആലസ്യത്തില്‍ ഇരിക്കില്ല; തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസ്; ചര്‍ച്ചകള്‍ക്കായി ലീഡേഴ്സ് കോണ്‍ക്ലേവ്
ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ അലസ്യത്തില്‍ നില്‍ക്കാതെ തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസ്. ഇന്ന് ചേര്‍ന്ന കെപിസിസി നേതൃയോഗം മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ലീഡേഴ്‌സ് കോണ്‍ക്ലേവ് നടത്താന്‍ തീരുമാനിച്ചു. ജൂലൈ 15,16 തീയതികളില്‍ വയനാട് നടക്കുന്ന കോണ്‍ക്ലേവില്‍ എഐസിസി നേതാക്കള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പോഷകസംഘടനകളുടെ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
താഴെതട്ട് മുതല്‍ സംഘടനയെ ശക്തിപ്പെടുത്തിയുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ ജില്ലകളെയും അഞ്ച് സോണുകളായി തിരിച്ച് ചുമതല മുതിര്‍ന്ന നേതാക്കള്‍ക്കും ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്കും നല്‍കും. ഇവര്‍ ജില്ലയിലെ സംഘടനാ പ്രശ്നങ്ങള്‍ പഠിച്ച് 20 ദിവസത്തിനുള്ളില്‍ കെപിസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗം നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികളുണ്ടാകും.
തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരിച്ചടി അന്വേഷിക്കുന്ന കെപിസിസി സമിതിയോട് ആലത്തൂരിലെ പരാജയവും അന്വേഷിക്കും. രാഹുല്‍ ഗാന്ധി ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും കെപിസിസി ആവശ്യപ്പെട്ടു. വയനാട് പ്രിയങ്കാഗാന്ധി സ്ഥാനാര്‍ത്ഥിയാകുന്നതിനേയും നേതൃയോഗം സ്വാഗതം ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here