സുധാകരനും സതീശനും രണ്ട് തട്ടില്‍; കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം മാറ്റിവച്ചു

നാളെ ചേരാനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം മാറ്റിവച്ചു. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഏകോപനക്കുറവാണ് യോഗം മാറ്റിവയ്ക്കാന്‍ ഇടയാക്കിയത്. നിര്‍ണായക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള യോഗം മാറ്റിയതില്‍ നേതാക്കള്‍ അമര്‍ഷത്തിലാണ്.

വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യ, നിയമസഭാ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ , തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മിഷന്‍ 25, കെപിസിസി പുനസംഘടന എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടായിരുന്നു. ഇതെല്ലാം മുന്നില്‍ നില്‍ക്കെയാണ് യോഗം മാറ്റിയത്.

ഞായറാഴ്ച യോഗം വിളിക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. യോഗത്തിനെത്താന്‍ കഴിയില്ലെന്ന് ചില നേതാക്കള്‍ പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന കെപിസിസി ഭാരവാഹി യോഗത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്തിരുന്നില്ല. ഇതില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അതൃപ്തിയിലാണ് എന്നാണ് സൂചന. ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ സുധാകരനും പങ്കെടുത്തില്ല. ഏകോപനക്കുറവ് ആണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top