രാഘവനെതിരെ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് സുബ്രഹ്മണ്യന്‍; കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതിന് പിന്നില്‍ ഗൂഡാലോചന; നടപടി കെപിസിസി ജനറല്‍ സെക്രട്ടറിയുടെ പ്രേരണയില്‍

കോഴിക്കോട്: കോണ്‍ഗ്രസില്‍ നിന്നും തന്നെ പുറത്താക്കിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് കെപിസിസി അംഗം കെ.വി.സുബ്രഹ്മണ്യന്‍. തിരഞ്ഞെടുപ്പില്‍ എം.കെ.രാഘവനെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും സുബ്രഹ്മണ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

“തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും എന്നോട് ആരും സംസാരിച്ചിട്ടില്ല. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പ്രവര്‍ത്തിക്കേണ്ടിയിരുന്നത്. കെപിസിസി പ്രസിഡന്റ് അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരമല്ല ഇപ്പോള്‍ സംസാരിക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ.ജയന്തിന്റെ പ്രേരണയാലാണ് സുധാകരന്‍ എനിക്കെതിരായ നടപടിയെടുത്തത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഇത്തരം രീതികള്‍ നശിപ്പിക്കും.” – സുബ്രഹ്മണ്യന്‍ പറഞ്ഞു.

കോഴിക്കോട് ചേവായൂര്‍ ബ്ലോക്ക് അംഗമായ സുബ്രഹ്മണ്യന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പാര്‍ട്ടി പദവികളില്‍നിന്ന് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനെതിരെ എം.കെ.രാഘവന്‍ കെപിസിസി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് കെപിസിസി നടപടി വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top