പത്മജ അടക്കം 36 അംഗങ്ങള്‍; ചെറിയാന്‍ ഫിലിപ്പിനെയും ഉള്‍പ്പെടുത്തി; കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിച്ചു
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതി പുന:സംഘടിപ്പിച്ചു. പതിനൊന്ന് പേരെ പുതുതായി ഉള്‍പ്പെടുത്തിയാണ് പുന:സംഘടന നടത്തിയത്. വനിതാ പ്രാതിനിധ്യവും ഒന്നില്‍ നിന്നും മൂന്നായി ഉയര്‍ത്തി. എംപിമാരും പുതുമുഖങ്ങളുമടക്കം 36 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. ചെറിയാന്‍ ഫിലിപ്പ് ഉള്‍പ്പടെ 19 പേരാണ് പുതുമുഖങ്ങള്‍.
ബിന്ദു കൃഷ്ണ, പത്മജാ വേണുഗോപാല്‍, പി.കെ.ജയലക്ഷ്മി എന്നിവരാണ് പുതുതായി വന്നത്. മുന്‍പ് വനിതാ പ്രാതിനിധ്യം ഷാനിമോള്‍ ഉസ്മാനില്‍ മാത്രം ഒതുങ്ങിയിരുന്നു. കെ.സി.വേണുഗോപാല്‍ വിഭാഗത്തിന് മുന്‍തൂക്കം നല്‍കിയ ലിസ്റ്റാണ് ഇറങ്ങിയിരിക്കുന്നത്.
ശശി തരൂർ, എം.കെ.രാഘവൻ, ചെറിയാൻ ഫിലിപ്പ്, സണ്ണി ജോസഫ്, റോജി എം.ജോൺ, ഹൈബി ഈഡൻ, വി.എസ്.ശിവകുമാർ, ഷാഫി പറമ്പിൽ തുടങ്ങിയവർ സമിതിയിലുണ്ട്.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍:
കെ.സുധാകരൻ, വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, വിഎം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംഎം ഹസ്സന്‍, കൊടിക്കുന്നല്‍ സുരേഷ്, പ്രഫ. പിജെ കുര്യന്‍, ശശി തരൂര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, ബെന്നി ബെഹ്നാന്‍, അടൂര്‍ പ്രകാശ്, എം.കെ. രാഘവന്‍, ടിഎന്‍ പ്രതാപൻ, ആന്‍റോ ആൻറണി, ഹൈബി ഈഡൻ, പിസി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, എം ലിജു, ടി. സിദീഖ്, എപി അനില്‍കുമാര്‍, സണ്ണി ജോസഫ്, റോജി എം ജോണ്‍, എന്‍. സുബ്രഹ്മണ്യന്‍, അജയ് തറയിൽ, വിഎസ് ശിവകുമാര്‍, ജോസഫ് വാഴക്കൻ, പത്മജ വേണുഗോപാല്‍, ചെറിയാന്‍ ഫിലിപ്പ്, ബിന്ദു കൃഷ്ണ, ഷാഫി പറമ്പില്‍, ഡോ. ശൂരനാട് രാജശേഖരൻ, പികെ ജയലക്ഷ്മി, ജോണ്‍സണ്‍ എബ്രഹാം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here