വയനാട്ടിൽ വീടുപണി വേഗത്തിലാക്കാൻ കോൺഗ്രസ്; ഭൂമി അനുവദിക്കുന്നത് വൈകിച്ചാൽ വിലയ്ക്ക് വാങ്ങണമെന്ന് രാഹുൽ ഗാന്ധി
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസി രാഷ്ടീയകാര്യ സമിതി ഇന്ന് രാത്രി എട്ടുമണിക്ക് ഓണ്‍ലൈനായി യോഗം ചേരും. രാഹുല്‍ ഗാന്ധിയും കര്‍ണാടക മുഖ്യമന്ത്രിയും പഖ്യാപിച്ച 200 വീടുകളുടെ നിര്‍മ്മാണം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത ഉണ്ടാക്കുകയാണ് യോഗത്തിന്റെ അജണ്ട.
വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി തന്നെ വീടുകളുടെ പണി ആരംഭിക്കണമെന്ന അഭിപ്രായം രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് മുന്നില്‍വച്ചിട്ടുണ്ട്. ഇക്കാര്യം ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.
വീടുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ സ്ഥലം നല്‍കുന്നതില്‍ കാലതാമസമുണ്ടായാല്‍ കോണ്‍ഗ്രസ് തന്നെ പണം കൊടുത്ത് സ്ഥലം വാങ്ങണമെന്ന നിര്‍ദേശവും ഹൈക്കമാന്‍ഡ് പങ്കുവച്ചിട്ടുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കിടന്ന് ജനങ്ങള്‍ നരകിക്കുന്ന അവസ്ഥയ്ക്ക് അറുതി ഉണ്ടാക്കണമെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് വേഗത്തിലുള്ള തീരുമാനത്തിനാണ് അടിയന്തരമായി രാഷ്ട്രീയകാര്യ സമിതി വിളിച്ചത്.
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വാര്‍ത്ത ചോര്‍ത്തി നല്‍കിയ മൂന്ന് കെപിസിസി ജനറല്‍സെക്രട്ടറിമാര്‍ക്കെതിരെയുള്ള അച്ചടക്ക സമിതി റിപ്പോര്‍ട്ടും ഇന്നത്തെ യോഗത്തില്‍ വരാനിടയുണ്ട്. കഴിഞ്ഞ മാസം ചേര്‍ന്ന കെപിസിസി ഭാരവാഹി യോഗത്തിലാണ് സതീശനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.
സതീശന്‍ സൂപ്പര്‍ പ്രസിഡന്റ് ചമയുന്നു, സമാന്തര സംഘടനാപ്രവര്‍ത്തനം നടത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഭാരവാഹികള്‍ ഉന്നയിച്ചു. തീശനെ ഒഴിവാക്കിയാണ് ഭാരവാഹിയോഗം ഓണ്‍ലൈനായി ചേര്‍ന്നത്. യോഗം തുടങ്ങി 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ തലസ്ഥാനത്തെ കോണ്‍ഗ്രസ് ബീറ്റ് നോക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സതീശനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനമുയരും എന്ന് വാട്സാപ്പ്് സന്ദേശങ്ങള്‍ എത്തിയിരുന്നു. തനിക്കെതിരെ വാര്‍ത്ത ചോര്‍ത്തി നല്‍കിയവര്‍ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് സതീശന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു. സതീശന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ്മുന്‍ഷി ചുമതലപ്പെടുത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here