മുരളീധരനെ തിരികെ കൊണ്ടുവരും; അത് നേതൃത്വത്തിന്റെ ബാധ്യതയാണെന്ന് കെ സുധാകരന്‍; നേരില്‍ കണ്ട് അനുനയിപ്പിച്ച് കെപിസിസി പ്രസിഡന്റ്

തൃശൂരിലെ തോല്‍വിക്ക് പിന്നാലെ വൈകാരികമായി പ്രതികരിച്ച കെ മുരളീധരനെ അനുനയിപ്പിക്കാന്‍ നീക്കം നടത്തി കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുരളീധരനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി. കോഴിക്കോട്ടെ വസതിയിലെത്തിയാണ് ചര്‍ച്ച നടത്തിയത്.

പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുമെന്ന മുരളീധരന്റെ നിലപാട് മാറ്റാനുളള ശ്രമം നടത്തും. അത് കെപിസിസി പ്രസിഡന്റിന്റെ ഉത്തരവാദിത്വമാണ്. മുതിര്‍ന്ന നേതാവിന് ഒരു പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കും. ചര്‍ച്ചയില്‍ പറഞ്ഞത് മാധ്യമങ്ങളോട് പറയാന്‍ കഴിയില്ലെന്നും താന്‍ അത്രയ്ക്ക് വിഡ്ഢിയല്ലെന്നും സുധാകരന്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

തൃശൂരിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാളിച്ചയുണ്ടായിട്ടുണ്ട്. അത് നേതൃത്വം പരിശോധിക്കും. ആവശ്യമായ തിരുത്തല്‍ കൂട്ടായി ആലോചിച്ച് എടുക്കും. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വടകരയില്‍ നിന്നും മുരളിയെ തൃശൂരിലേക്ക് മാറ്റിയത് മണ്ടത്തരമല്ലെന്നും സുധാകരന്‍ പറഞ്ഞു. മുരളീധരന്‍ ഒരു ആവശ്യവും മുന്നോട്ട് വച്ചിട്ടില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനമടക്കം ചർച്ചയില്‍ വന്നതായും സുധാകരന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top