കെപിസിസിയുടെ ‘സമരാഗ്നി’ക്ക് ഇന്ന് തുടക്കം; വേണുഗോപാൽ ഉദ്ഘാടനംചെയ്യും
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിക്കുന്ന ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര ഇന്ന് കാസര്‍കോട് തുടങ്ങും. വൈകീട്ട് നാലിന് മുനിസിപ്പൽ മൈതാനത്ത് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ യാത്ര ഉദ്ഘാടനംചെയ്യും.
ഫെബ്രുവരി 29-ന് തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും. മുപ്പത്തിലധികം മഹാസമ്മേളനങ്ങളാണ് സമരാഗ്നിയുടെ ഭാഗമായി നടത്തുന്നത്. മൂന്നാഴ്ച നീളുന്ന സമരാഗ്നിയുടെ സമാപനസമ്മേളനത്തിൽ എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ പ്രിയങ്കാഗാന്ധിയോ പങ്കെടുത്തേക്കും.
സാധാരണജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ചചെയ്തായിരിക്കും യാത്ര. ദിവസവും രാവിലെ കെ. സുധാകരനും വി.ഡി. സതീശനും കഷ്ടതകൾ അനുഭവിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here