കൃഷ്ണപിള്ളസ്മാരകം തീയിട്ട കേസ്: പ്രതിയായ നേതാവിനെ സിപിഎം തിരിച്ചെടുത്തു

ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ കോടതി കുറ്റവിമുക്തനാക്കിയ പി. സാബുവിനെ സിപിഎം തിരിച്ചെടുത്തു. 15 അംഗ കമ്മിറ്റിയിലെ മൂന്നുപേർ എതിർത്തെങ്കിലും ഭൂരിഭാഗംപേരും തിരിച്ചെടുക്കുന്നതിനെ അനുകൂലിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായിരുന്ന സാബു കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയാണ്. 2021-ൽ കേസിൽ കോടതി കുറ്റവിമുക്തനാക്കിയപ്പോൾത്തന്നെ സാബു ഉൾപ്പെടെയുള്ളവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സിപിഎം നടപ്പാക്കിയിരുന്നില്ല.

പി. സാബുവിനു പുറമേ വി.എസ്. അച്യുതാനന്ദന്റെ പഴ്സണൽ സ്റ്റാഫ് അംഗവും ഡിവൈഎഫ്ഐ നേതാവുമായിരുന്ന ലതീഷ് ബി. ചന്ദ്രൻ ഉൾപ്പെടെ നാലുപേരെക്കൂടി പുറത്താക്കിയിരുന്നെങ്കിലും അവരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സിപിഎം വിമതനായി മത്സരിച്ച് ജയിച്ച ലതീഷ് മുഹമ്മ ഗ്രാമപ്പഞ്ചായത്തംഗമാണ്.

2013 ഒക്ടോബര്‍ 31-ന് പുലര്‍ച്ചെ 1.30-നാണ് പി.കൃഷ്ണപിള്ള അവസാന നാളുകള്‍ ചെലവിട്ട ചെല്ലി കണ്ടത്തില്‍ വീടിന് തീപിടിച്ചത്. സിപിഎമ്മിലെ വിഭാഗീയതയാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഔദ്യോഗിക പക്ഷത്തിന് സ്മാരകം സംരക്ഷിക്കാന്‍ പോലും കഴിവില്ലെന്ന് വരുത്തി തീര്‍ക്കാനായിരുന്നു സ്മാരകം തകര്‍ത്തതെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top