ശൈലജ വടകരയില്‍; പത്തനംതിട്ടയില്‍ ഐസക്ക്; പാലക്കാട് വിജയരാഘവന്‍; മുതിര്‍ന്ന നേതാക്കളെ ഇറക്കി സിപിഎം സ്ഥാനാര്‍ഥി പട്ടിക

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടികയായി. സംസ്ഥാന കമ്മിറ്റിയാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. കേന്ദ്ര നേതൃത്വം ചർച്ച ചെയ്തശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും. ഒരു പൊളിറ്റ് ബ്യൂറോ അംഗവും മൂന്ന് ജില്ലാ സെക്രട്ടറിമാരും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ട കരുത്തുറ്റ പട്ടികയാണ് സിപിഎം പുറത്തുവിട്ടത്. കെ.കെ.ശൈലജയും കെ.ജെ.ഷൈനുമാണ് മത്സരരംഗത്തുള്ള വനിതകള്‍.

പാലക്കാട് പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ എംപിയുമായ എ.വിജയരാഘവന്‍ മത്സരിക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക് പത്തനംതിട്ടയിലും കെ.കെ.ശൈലജ വടകരയിലും മന്ത്രി കെ രാധാകൃഷ്ണന്‍ ആലത്തൂരിലും രാജ്യസഭാ എംപിയായ എളമരം കരീം കോഴിക്കോടും മത്സരിക്കും. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായ വി.വസീഫാണ് മലപ്പുറത്തെ സ്ഥാനാര്‍ഥി.

നാല് എംഎല്‍എമാരാണ് മത്സരരംഗത്തുള്ളത്. കെ.കെ.ശൈലജ, കെ.രാധാകൃഷ്ണന്‍, വി.ജോയി, എം.മുകേഷ് എന്നിവരാണ് മത്സരിക്കുന്നത്. കെ.മുരളീധരനിൽനിന്നും വടകര തിരിച്ചു പിടിക്കുകയാണ് കെ.കെ.ശൈലജയു‌ടെ ദൗത്യം. എ.എൻ.ഷംസീറും പി.ജയരാജനും പരാജയപ്പെട്ട സീറ്റിലാണ് ശൈലജയെ നിര്‍ത്തുന്നത്. ആലപ്പുഴയില്‍ ഏക സിറ്റിങ് എം.പിയായ എ.എം.ആരിഫ് തന്നെയാണ് ജനവിധി തേടുന്നത്. ആകെയുള്ള 20 സീറ്റില്‍ 15 ഇടത്താണ് സിപിഎം മത്സരിക്കുന്നത്. കാസര്‍കോട് മണ്ഡലത്തില്‍ ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും, കണ്ണൂരില്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും, ആറ്റിങ്ങലില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വര്‍ക്കല എംഎല്‍എയുമായ വി.ജോയിയും മത്സരിക്കും.

പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ പൊതുസ്വതന്ത്രനായി മത്സരിക്കും. ഹംസയുടെ ജനസമ്മതി കണക്കിലെടുത്താണ് തീരുമാനം. എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ.ജെ.ഷൈൻ സ്ഥാനാർഥിയാകും. കൊച്ചി ഗോതുരുത്ത് സ്വദേശിയായ ഷൈന്‍ നോര്‍ത്ത് പറവൂരിലാണ് താമസിക്കുന്നത്. സ്വതന്ത്രരെ ഇറക്കി നേട്ടമുണ്ടാക്കുകയെന്ന രീതിയാണ് മുന്‍പ് സിപിഎം മലപ്പുറത്ത് പരീക്ഷിച്ച് വിജയിച്ചത്. ഇക്കുറി പൊന്നാനിയില്‍ ഇതേ രീതിയാണ് പരീക്ഷിക്കുന്നത്.

സി.പി.എം പട്ടിക

ആറ്റിങ്ങല്‍- വി.ജോയ്

കൊല്ലം- എം.മുകേഷ്

പത്തനംതിട്ട- ടി.എം.തോമസ് ഐസക്

ആലപ്പുഴ- എ.എം.ആരിഫ്

ഇടുക്കി- ജോയ്‌സ് ജോര്‍ജ്

എറണാകുളം- കെ.ജെ.ഷൈന്‍

ചാലക്കുടി- സി.രവീന്ദ്രനാഥ്

പാലക്കാട്- എ.വിജയരാഘവന്‍

ആലത്തൂര്‍- കെ.രാധാകൃഷ്ണന്‍

പൊന്നാനി- കെ.എസ്.ഹംസ

മലപ്പുറം- വി.വസീഫ്

കോഴിക്കോട്- എളമരം കരീം

വടകര- കെ.കെ.ശൈലജ

കണ്ണൂര്‍- എം.വി.ജയരാജന്‍

കാസര്‍കോട്- എം.വി.ബാലകൃഷ്ണന്‍

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top