കേബിള്‍ അഴിച്ചുമാറ്റി കെഎസ്ഇബി; ഇന്റര്‍നെറ്റ് അടക്കം കട്ട് ചെയ്ത് ബിഎസ്എന്‍എല്‍ പ്രതികാരം

പോസ്റ്റിന്റെ വാടക അടയ്ക്കാത്തതിന് കേബിൾ അഴിച്ചുമാറ്റിയ കെഎസ്ഇബിക്ക് ബിഎസ്എൻഎലിന്റെ മുട്ടന്‍ ‘പണി’. ടെലിഫോൺ-ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചാണ് ബിഎസ്എൻഎൽ തിരിച്ചടിച്ചത്. കാസര്‍കോട് നീലേശ്വരത്താണ് ഈ ഏറ്റുമുട്ടല്‍.
വൈദ്യുതിപോസ്റ്റില്‍ കേബിൾ വലിച്ചയിനത്തിൽ വാടകയായി നീലേശ്വരം വൈദ്യുതി ഓഫീസില്‍ ബിഎസ്എന്‍എല്‍ എട്ടുലക്ഷം രൂപ അടയ്ക്കാനുണ്ട്. കുടിശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് പലതവണ കത്ത് നൽകിയെങ്കിലും ബിഎസ്എന്‍എല്‍ ഗൗനിച്ചില്ല. ഇതേതുടർന്നാണ് കെഎസ്ഇബി കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
കേബിളുകൾ അഴിച്ചുമാറ്റിയതിന് പിന്നാലെ നീലേശ്വരം വൈദ്യുത സെക്ഷൻ ഓഫീസിലേക്കുള്ള ടെലിഫോൺ ബന്ധം അധികൃതർ വിച്ഛേദിച്ചു. ഇന്റർനെറ്റ് അടക്കമുള്ള കണക്ഷൻ പോയതോടെ ഓഫീസ് പ്രവര്‍ത്തനം താറുമാറായി. കെഎസ്ഇബി അധികൃതർ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഒടുവിൽ ടെലികോം ഉന്നതരുമായി ബന്ധപ്പെട്ടശേഷമാണ് ടെലിഫോൺ-നെറ്റ് ബന്ധം പുനഃസ്ഥാപിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here