കെഎസ്ഇബി വാഴകൃഷി നശിപ്പിച്ചതിൽ നഷ്ടപരിഹാരം കൈമാറി
August 17, 2023 11:19 AM
കോതമംഗലത്ത് കെ എസ് ഇ ബി ഉദ്യോഗസ്ഥർ വാഴക്കൃഷി വെട്ടി നശിപ്പിച്ച കർഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി.
ആൻ്റണി ജോൺ എം എൽ എയാണ് തുക കൈമാറിയത്. വാഴയില തട്ടി 220 കെ വി ലൈൻ തകരാറാകുന്നെന്ന് കാണിച്ച് വാരപ്പെട്ടി സ്വദേശി തോമസിന്റെ 406 വാഴകളാണ് വെട്ടി മാറ്റിയത്.
വാഴയില തട്ടി ഷോക്ക് ഏൽക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു. വിഷയം വൻ വിമർശനങ്ങൾക്ക് വഴിവച്ചതോടെ കൃഷി മന്ത്രി ഉൾപ്പെടെ ഇടപെട്ടാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here