ഷോക്കടിപ്പിക്കാന്‍ വൈദ്യുതി നിരക്ക് വര്‍ദ്ധന; യൂണിറ്റിന് 20 പൈസ വരെ കൂടാൻ സാധ്യത

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധനയില്‍ ഇന്ന് പ്രഖ്യാപനം. വര്‍ദ്ധനയുണ്ടാകും എന്നത് ഉറപ്പായിട്ടുണ്ട്. അത് എത്ര വേണം എന്നതിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. യൂണിറ്റിന് 10 മുതല്‍ 20 പൈസ വരെ കൂട്ടിയേക്കുമെന്നാണ് വിവരം. റെഗുലേറ്ററി കമ്മിഷന്‍ അംഗങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണുന്നുണ്ട്. നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടത് സംബന്ധിച്ച് മുഖ്യമന്ത്രിയെ അറിയിക്കാനാണ് ഈ കൂടിക്കാഴ്ച. ഇതിന് പിന്നാലെ തന്നെ വിഞാപനവും ഇറങ്ങും

ആഭ്യന്തര ഉല്‍പ്പാദനത്തിലെ കുറവ്, പുറത്ത് നിന്ന വൈദ്യുതി വാങ്ങുന്നതിലെ ചെലവിലുണ്ടായ വര്‍ധന, വര്‍ധിച്ചു വരുന്ന പരിപാലന ചെലവ് തുടങ്ങിയ കാരണങ്ങളാണ് നിരക്ക് വര്‍ദ്ധനവിന് കാരണമായി കെഎസ്ഇബി പറയുന്നത്. നിരക്ക് വര്‍ദ്ധനയില്‍ നേരത്തെ തന്നെ ധാരണയായിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് കാരണമാണ് വൈകിയത്. അതേസമയം, സമ്മര്‍ താരിഫ് വേണം എന്ന കെഎസ്ഇബിയുടെ ആവശ്യത്തിന് അംഗീകാരം ലഭിച്ചിട്ടില്ല. വേനല്‍ കാലത്ത് യൂണിറ്റിന് പത്ത് പൈസ നിരക്കില്‍ സമ്മര്‍ തരിഫ് വേണം എന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top