കെഎസ്ഇബി ലൈന്‍മാന്‍ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു; അപകടം കൊല്ലങ്കോട് പഴയങ്ങാടിയില്‍; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു. പാലക്കാട് കൊല്ലങ്കോട്ട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്‍മാന്‍ രഞ്ജിത്താണ് മരിച്ചത്. ഒരു വീട്ടിലേക്ക് സര്‍വ്വീസ് കണക്ഷന്‍ നല്‍കുന്ന ജോലിക്കിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. എലവഞ്ചേരി സ്വദേശിയാണ്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്..
അപകടത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി ഉത്തരവിട്ടു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രഞ്ജിത്തിന്റെ കുടംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനുളള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here