വൈദ്യുതി ലഭ്യതയില്‍ കുറവ്; വൈകീട്ട് ഏഴ് മുതല്‍ 11 വരെ നിയന്ത്രണം
August 14, 2024 7:57 PM

കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കുമെന്ന് കെഎസ്ഇബി. ഉപഭോഗം കുതിച്ചുയര്‍ന്നതും ജാർഖണ്ഡ് മൈത്തോണ്‍ വൈദ്യുത നിലയത്തില്‍ നിന്നും ലഭിക്കേണ്ട വൈദ്യുതി ലഭിക്കാത്തതുമാണ് കാരണമായി കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്. ജനറേറ്റര്‍ തകരാറിലായതിനെ തുടര്‍ന്നാണ് പ്രശ്നം നേരിട്ടത്.
ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന വൈകീട്ട് ഏഴു മുതല്‍ രാത്രി 11 വരെ വൈദ്യുതി ലഭ്യതയില്‍ 500 മെഗാവാട്ട് മുതല്‍ 650 മെഗാവാട്ട് വരെ കുറവ് പ്രതീക്ഷിക്കുന്നതായാണ് കെഎസ്ഇബി അറിയിച്ചത്. വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു. വൈകീട്ട് ഏഴ് മണി മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നാണ് ബോര്‍ഡിന്റെ അഭ്യര്‍ത്ഥന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here